2012, ജൂൺ 1, വെള്ളിയാഴ്‌ച

എന്താണ് 'ഗസല്‍'

മലയാള ഗാനാസ്വാദക ലോകത്ത് ഇന്ന് ഗസല്‍ എന്ന പദം സുപരിചിതമാണ്. മലയാളത്തില്‍ ഗസലുകള്‍ എന്ന  പേരില്‍ ഗാനങ്ങളുണ്ടാകുന്നു പ്രണയം പശ്ചാത്തലമായി വരുന്ന ഗാനങ്ങളെയെല്ലാം ഗസല്‍ എന്ന് വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഗസല്‍ ? മറ്റു ഗാനങ്ങളില്‍ നിന്നും  കവിതയില്‍ നിന്നും അതിന്റെ വ്യത്യാസമെന്താണ് ?


ഗസല്‍ ഒന്നിലധികം ഈരടികളുടെ [
ഷേര്‍ ] ഒരു സമാഹാരമാണ്. ഈ ഈരടികള്‍ ഓരോന്നും  സ്വതന്ത്രമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകാം അല്ലെങ്കില്‍ ഒരേ ആശയം പങ്കുവെക്കുന്നതാകാം. ഒരു ഗസലിലെ ഈരടികളിലോരോന്നിലും ഉപയോഗിച്ചിരിക്കുന്ന  പദങ്ങളുടെ എണ്ണം ഏകദേശം  തുല്യമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഗസലിലെ എല്ലാ  വരികളുടെ നീളം തുല്യ അളവിലായിരിക്കണം.ഇതിനെ ബെഹെര്‍ എന്ന് വിശേഷിപ്പിക്കുന്നു .

ഗസലിന്റെ രൂപ ഘടന
റാദിഫ് & മത് ലാ 


എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത് ഒരേ വാക്കിലായിരിക്കണം. ഇതിനെ  റാദിഫ്    എന്ന് വിളിക്കുന്നു.
 
 എന്നാല്‍ ഗസലിന്റെ ആദ്യ ഈരടിയിലെ രണ്ടു വരികളിലും റാദിഫ് ഉണ്ടാകണം.ഇതിനെ മത്  ലാ എന്ന് വിശേഷിപ്പിക്കുന്നു. അതായതു ആദ്യ ഈരടിയിലെ രണ്ടു വരികളും ഒരേ വാക്കില്‍ അവസാനിക്കുകയും അതെ വാക്ക് മറ്റു ഈരടികളുടെ രണ്ടാമത്തെ വരിയില്‍ അവസാനമായി വരികയും വേണം .

ഉദാ:


സരക്തി ജായെ ഹെ രൂക് സെ നകാബ് 
ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ്
ആഹിസ്ത ആഹിസ്താ       

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത്‌ ആയി ഓര്‍ ശബാബ്
ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ്
ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ  ഉന്‍ സെ
ഹുസൂര്‍
ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ

പ്രശസ്ത ഉര്‍ദു കവി അമീര്‍ മീനായി രചിച്ച ഈ ഗസലിന്റെ ആദ്യ ഈരടികളിലെ വരികള്‍ അവസാനിക്കുന്നത്‌ ആഹിസ്താ ആഹിസ്താ എന്നാണ്.അതിനാല്‍ ഈ ഗസലിലെ റാദിഫ് ആഹിസ്താ ആഹിസ്താ ആണ്. മറ്റു ഈരടികളുടെ രണ്ടാമത്തെ വരികളും ആഹിസ്താ ആഹിസ്താ യില്‍ അവസാനിക്കുന്നു.


ആദ്യ ഈരടികളിലെ രണ്ടു വരികളും
ആഹിസ്താ ആഹിസ്താ യില്‍  അവസാനിക്കുന്നു ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു.

കാഫിയ
 

എല്ലാ ഈരടികളുടെയും രാദിഫിനു  തൊട്ടു  മുന്പായി വരുന്ന വാക്കുകള്‍ ഒരേ പ്രാസത്തിലുള്ളതാകണം.

 
ഉദാ:
സരക്തി ജായെ ഹെ രൂക് സെ നകാബ്  ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ       

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത്‌ ആയി ഓര്‍ ശബാബ്
ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ്
ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ  ഉന്‍ സെ
ഹുസൂര്‍
ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ

ഇവിടെ ആദ്യ രാദിഫിനു [
ആഹിസ്താ ആഹിസ്താ ] മുന്പായി വരുന്ന വാക്ക് നക്കാബ് ആണ് അതിനാല്‍ മറ്റു ഈരടികളിലെ രാദിഫിനു മുന്പായി വരുന്ന വാക്കുകളില്‍ പ്രാസമൊപ്പിച്ചു ബ് 'ല്‍ അവസാനിക്കുന്ന വാക്കുകള്‍ ചേര്‍ത്തിരിക്കുന്നു. ആഫ്താബ് , ശബാബ് , ഹിസാബ് ,ജനാബ് എന്നിങ്ങനെ. 

മഖ് താ
അവസാന ഈരടികളില്‍ കവി തന്റെ തൂലിക നാമം ചേര്‍ക്കുന്നതിനെ മഖ്താ എന്ന് വിശേഷിപ്പിക്കുന്നു.ഒരു ചിത്രകാരന്‍ തന്റെ ചിത്രങ്ങളുടെ അടിയില്‍ ഒപ്പ് വരച്ചു
ചേ
ര്‍ക്കുന്നതുപോലെയാണിത്.

ഉദാ:
സരക്തി ജായെ ഹെ രൂക് സെ നകാബ്  ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ       

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത്‌ ആയി ഓര്‍ ശബാബ്
ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ്
ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ  ഉന്‍ സെ
ഹുസൂര്‍
ആഹിസ്താ ആഹിസ്താ ജനാബ്
ആഹിസ്താ ആഹിസ്താ


ഇവിടെ അവസാന ഈരടിയില്‍ അമീര്‍ മീനായി തന്റെ തൂലിക നാമം അമീര്‍ ചേര്‍ത്തിരിക്കുന്നു.

 
                                         
ഈ ഗസല്‍ ആശ ഭോസ്ലെ യുടെ  സ്വരത്തില്‍


മറ്റൊരു ഗസല്‍ അബു സെയ്ദ് മുഹമ്മദ്‌ മഖ്ദൂം മുഹയുദിന്‍ രചിച്ചത്.  

റാദിഫ്   - കാഫിയ -  മഖ്  താ
 
റാദിഫ് ഇവിടെ
ഫൂലോം കി,   കാഫിയാ ത് 'ല്‍ അവസാനിക്കുന്ന വാക്കുകള്‍.  

മഖ് താ -തൂലിക നാമം- മഖ്ദൂം .


ഫിര്‍ ചിടി രാത് ബാത് ഫൂലോം കി 
രാത് ഹെ യാ ബാരാത്ത്
ഫൂലോം കി

ഫൂല്‍ കെ ഹാര്‍ ഫൂല്‍ കെ ഗജരെ
ശാം ഫൂലോന്‍ കി രാത്
ഫൂലോം കി

ആപ് കാ സാത് സാത് ഫൂലോന്‍ കാ
ആപ് കി ബാത് ബാത്
ഫൂലോം കി

ഫൂല്‍ ഖില്‍ത്തെ രഹേന്ഗെ ദുനിയാ മേം
റോസ് നികലെഗി ബാത്
ഫൂലോം കി

നസരെ മില്‍തെ ഹെ ജാം മില്‍തെ ഹെ
മില്‍ രഹീ ഹെ ഹയാത്
ഫൂലോം കി

യെ മഹക്തീ ഹുയീ ഗസല്‍ മഖ്ദൂം
ജൈസേ സെഹരാ  മേം ബാത് 
ഫൂലോം കി


ഈ ഗസല്‍ ബാസാര്‍ എന്ന ചലച്ചിത്രത്തില്‍ ഖയാം സംഗീതം നല്‍കി ലത മന്കെഷ്കരും തലത് അസീസും ആലപിച്ചത് .



കാലത്തെ അതി ജീവിച്ച  ഗസല്‍ സൃഷ്ടാവ് മിര്‍സ അസദുള്ള ഖാന്‍ ഗാലിബിന്റെ ഒരു പ്രശസ്തമായ ഗസല്‍.
റാദിഫ് ഇവിടെ ഹോതാ ,   കാഫിയാ-' ര്‍ 'ല്‍ അവസാനിക്കുന്ന വാക്കുകള്‍.  മഖ് താ -തൂലിക നാമം- ഗാലിബ്


യെ ന ഥി ഹമാരി കിസ്മത് കെ വിസാലെ യാര്‍ ഹോതാ
അഗര്‍ ഓര്‍ ജീതേ രഹത്തെ യഹീ ഇന്തസാര്‍ ഹോതാ

തെരെ വാദെ പര്‍ ജീയെ ഹം തോ യെ ജാന്‍
ഝൂട്ട്   ജാന
കെ ഖുശീ സെ മര്‍ ന ജാതെ അഗര്‍ എയിത്ബാര്‍ ഹോതാ

കോയീ മേരെ ദില്‍ സെ പൂച്ചെ  തെരെ തീരെ നീമേ കഷ്കോ
യെ കലിഷ് കഹാന്‍ സെ ഹോതി ജോ ജിഗര്‍ കെ പാര്‍ ഹോതാ

യെ മസായിലെ തസവുഫ് യെ തേരാ ബയാന്‍ ഗാലിബ്
തുെഝ  ഹംവലി സംജെതെ ജോ ന ബാദഖ്വാര്‍ ഹോതാ 


Queen of Gazal -ബീഗം അക്തര്‍


 

 ഗാലിബിന്റെ മറ്റൊരു ഗസല്‍ 

റാദിഫ് ഇവിടെ  മേം ,   കാഫിയാ- 'ബ് 'ല്‍ അവസാനിക്കുന്ന വാക്കുകള്‍.  മഖ് താ -തൂലിക നാമം- ഗാലിബ് 


 
കബ് സെ ഹൂം ക്യാ ബതാവൂം ജഹാനെ ഖരാബ് മേം
ഷബ് ആയെ ഹിജ്ര്‍ കോ രഖും ഗര്‍ ഹിസാബ് മേം

മുഝ് തക് കബ് ഉന്കെ ബസ്മേം ആത്താ താ ദോര്‍-എ -ജാം

സാഖി നെ കുച്ച് മിലാന ദിയാ ഹോ ശരാബ് മേം

താ ഫിര്‍ ന ഇന്തസാര്‍ മേം നീന്ദ് ആയെ ഉമ്ര് പര്‍

ആനേ കാ എഹദ് കര്‍ ഗയെ ആയെ ജോ ഖ്വാബ് മേം

 
 
ഗാലിബ് ചുട്ടീ    ശരാബ് പര്‍ അബ് ഭീ 
കഭി കഭി
പീതാ ഹൂം റോസേ അബ്രോ ശബേ മാഹതാബ് മേം


ഈ ഗസല്‍ മിര്‍സ ഗാലിബ് [ടി .വി .സീരിയല്‍ ] ജഗജിത് സിംഗ് സംഗീതം നല്‍കി ആലപിച്ചത് .



ഗസലിന്റെ ആലാപനം‌    പതിഞ്ഞ  സ്വരത്തിലോ ഉച്ചസ്ഥായിലോ ആകാം. ചുരുക്കത്തില്‍ ഗസല്‍ രാദിയ, മത് ലാ, കാഫിയാ, മഖ്താ  തുടങ്ങിയ  നിബന്ധനകള്‍ക്കുള്ളില്‍  രചിക്കപ്പെടുന്ന ഈരടികളുടെ കാവ്യ സമാഹാരമാണ്.

2012, മേയ് 10, വ്യാഴാഴ്‌ച

OP.നയ്യാര്‍ : The Rebel



OP  നയ്യാര്‍

റിഥം കിംഗ്‌, കിംഗ്‌ ഓഫ് മെലെഡി , ഹിന്ദി സിനിമകളിലെ മികച്ച വശീകരണ [seductive] ഗാനങ്ങളുടെ ശില്പി അങ്ങനെ ഓം കാര്‍ പ്രസാദ്‌ നയ്യാര്‍ എന്ന  ഓ .പി .നയ്യാര്‍ക്ക് വിശേഷണങ്ങള്‍   പലതാണ്. വ്യക്തി ജീവതത്തിലെയും തൊഴില്‍ രംഗത്തെയും തന്റെതായ നിലപാടുകളും സമീപന രീതികളും കൊണ്ട്  ഹിന്ദി സംഗീത ലോകത്തെ റിബല്‍ ആയിരുന്നു അദ്ദേഹം .


മുഹമ്മദ്‌ റാഫി&OP  നയ്യാര്‍

 ഇന്ത്യന്‍ സംഗീത രംഗത്തേക്ക് മുഹമ്മദ്‌ റാഫി ഉള്‍പ്പെടെയുള്ള മഹാരഥന്മാ രെ സമ്മാനിച്ച പഞ്ചാബി സമൂഹത്തില്‍ നിന്ന് വന്ന അദേഹത്തിന്റെ ഗാനങ്ങള്‍ പഞ്ചാബി നാടോടി സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും സമ്മിശ്രണമാണ്.
ആശ ഭോസ്ലെ&OP.നയ്യാര്‍


ആ കാല ഘട്ടത്തിലെ പ്രമുഖ ഗായിക ലത മങ്കേഷ്കറെ കൊണ്ട് ഒരു ഗാനം പോലും പാടിപ്പിച്ചിട്ടില്ലാത്ത അദേഹം ആശ ഭോസ്ലെ ,ഗീത ദത്ത്,ഷംഷാദ് ബീഗം ,മഹേന്ദ്ര കപൂര്‍ എന്നിവരെ മുന്‍നിരയിലെക്കുയര്‍ത്തിക്കൊണ്ട് വന്നു.

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായിരുന്ന അദ്ദേഹം സഹകരിച്ച ചിത്രങ്ങളില്‍ ഗുരുദത്തിന്റെയും    ശക്തി സാമന്തയുടെയുമൊഴിച്ചു ഏറെയും  അപ്രശസ്തരായ  സംവിധായകരുടെയോ രണ്ടാ നിര താരങ്ങളുടെയോ  ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ  സംഗീതം അവയ്ക്ക് ഏറെ ജനശ്രദ്ധ നേടി കൊടുത്തു.

 
 OP യുടെ സംഗീതത്തിലെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഗായിക ഗീത ദത്ത് തന്റെ ഭര്‍ത്താവും സംവിധായകനുമായ ഗുരു ദത്തിനോട് ശുപാര്‍ശ  ചെയ്തു. ഗുരു ദത്തിന്റെ  ആര്‍ പാര്‍ ,CID,   Mr&Mrs 55 ഏന്നീ ചിത്രങ്ങളിലൂടെയാണ് OP നയ്യാറിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.ഷംഷാദ് ബീഗം ,ഗീത ദത്ത്,മുഹമ്മദ്‌ റാഫി എന്നിവര്‍ ആലപിച്ച ഈ ചിത്രങ്ങളിലെ  ഗാനങ്ങള്‍ എല്ലാം ഹിറ്റായി തീര്‍ന്നു . ഇതോടു കൂടി OP ബോളിവുഡിലെ തിരേക്കേറിയ സംഗീത സംവിധായകനായി മാറി.

 
 ബാബുജീ ധീരേ ചല്‍നാ -ഗീത ദത്ത്-ആര്‍ പാര്‍


 


കഭി ആര്‍ കഭി പാര്‍ -ഷംഷാദ് ബീഗം -ആര്‍ പാര്‍



ഉധര്‍ തും ഹസീ ഹോ -ഗീത ദത്ത് ,റാഫി -Mr.& Mrs.55


ആന്‍ഖോ ഹി ആന്‍ഖോ  മേം -ഗീത ദത്ത് ,റാഫി-CID




12 Oക്ലോക്ക്,ഹൌറ ബ്രിഡ്ജ് ,ഫിര്‍ വഹി ദില്‍ ലായ ഹും ,ഏക് മുസാഫിര്‍ ഏക് ഹസീന ,നയാ ദൌര്‍ ,മേരെ സനം, കിസ്മത് ,കാശ്മീര്‍ കി കലി മുതലായവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

   ആയീയെ മെഹര്‍ബാന്‍-ആശ ഭോസ്ലെ -ഹൌറ ബ്രിഡ്ജ്

മേം പ്യാര്‍ കാ  രാഹീ ഹൂം -ആശ ഭോസ്ലെ& റാഫി-ഏക് മുസാഫിര്‍ ഏക് ഹസീന

കജ്റ മുഹബത് വാലാ -ഷംഷാദ് ബീഗം,ആശ ഭോസ്ലെ& റാഫി-കിസ്മത്


 താരീഫ് കരൂം ക്യാ ഉസ്കാ -റാഫി -കാശ്മീര്‍ കി കലി

പുകാര്താ ചലാ ഹൂം -റാഫി-മേരെ സനം




നയാ ദൌര്‍ ലുടെയാണ് ആശ ഭോസ്‌ലെയെ മുന്‍ നിര ഗായകിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
.അതു വരെ ഡാന്‍സ് ഗാനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയിരുന്ന ആശ ഭോസ്ലെ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ആലപിച്ച  ചിത്രം കൂടിയായിരുന്നു നയാ ദൌര്‍.

മാന്‍ഗ് കെ സാത് -ആശ ഭോസ്ലെ& റാഫി-നയാ ദൌര്‍

OP യുടെ ട്രേഡ് മാര്‍ക്കായ കുതിര കുളമ്പടി [Tanga beats ] പാട്ടുകളില്‍പ്പെടുന്ന  ഒന്നാണിത്. ഇതേ ജനുസ്സില്പ്പെടുന്ന മറ്റൊരു ഗാനം.


ഹോല്ലേ ഹോല്ലേ  സാജ്ന-ആശ ഭോസ്ലെ-സാവന്‍ കി ഘടാ

 വികാര തീവ്രത നിറഞ്ഞ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു .

ജായീയെ ആപ് കഹാന്‍ -ആശ ഭോസ്ലെ-മേരെ സനം
ആന്ഖോന്‍ സെ ഉത്‌രീ-ആശ ഭോസ്ലെ-ഫിര്‍ വഹീ ദില്‍ ലായ ഹൂം .



വോ ഹസീന്‍ ദര്‍ദ് ദേതോ  -ആശ ഭോസ്ലെ-ഹം സായ


പിന്നണി ഗാന രംഗത്തു  സഹോദരി ലത മന്കെഷ്കരുടെ സമ്പൂര്‍ണ അധിപത്യതിലും ആശയ്ക്ക് തന്റെ സ്ഥാനം ഉറപ്പിക്കാനയത് OP ഗാനങ്ങളിലുടെയാണ്.തൊഴില്‍ പരമായ അടുപ്പം വ്യക്തിപരമായ അടുപ്പത്തിലേക്ക്  വളരുകയും അതിന്റെ ഫലമായി OP ഗാനങ്ങളില്‍ ആശ ഭോസ്ലെ മാത്രമാകുകയും ഷംഷാദ് ബീഗം ,ഗീത ദത്ത് എന്നിവരെ ഒഴിവാക്കപ്പെടുകയും ചെയ്തു.പക്ഷെ  ആ ബന്ധത്തിന്റെ രസതന്ത്രം ഒട്ടനവധി ഹിറ്റ് ഗാങ്ങള്‍ക്ക് ജന്മം നല്‍കി.ഇതില്‍ ഹിന്ദിയിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന വശീകരണ [seductive ] ഗാനങ്ങളും ഉള്‍പ്പെടുന്നു.

ആവോ ഹുസൂര്‍ -ആശ ഭോസ്ലെ-കിസ്മത്



യെ രേഷ്മീ സുല്‍ഫോന്‍ കാ -ആശ ഭോസ്ലെ-മേരെ സനം


ഹിന്ദി ചലച്ചിത്രങ്ങള്‍ കൂടാതെ ഒരു തെലുങ്ക് ചിത്രം [നീരാന്ജനം] പീനാസ് മസാനിറൂണ ലൈല തുടങ്ങിയവരോടത്തുള്ള പോപ്പ്  ആല്‍ബങ്ങളും അദ്ദേഹത്തിന്റെ മാസ്മരിക സംഗീതത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അല്ലാഹ് രെ ഇസ് ദില്‍ നെ -റൂണ ലൈല

 
OP തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിലും കാര്‍ക്കശ്യത്തിനും  പ്രശസ്തനായിരുന്നു.തന്റെ കവിതെയാണ് OPടെ ഗാനങ്ങളെ  ശ്രദ്ധേയമാകുന്നെതെനു പറഞ്ഞ പ്രശസ്ത ഗാനരചയിതാവ് സാഹിര്‍ ലുധിയാന്‍വിയെ പിന്നിട് തന്റെ ചിത്രങ്ങളില്‍ നിന്നൊഴിവാക്കി. റിക്കാര്‍ഡിങ്ങിനു   താമസിച്ചെത്ത്തിയത്തിനു  മുഹമ്മെദ് റാഫി ,സാരംഗി വാദകന്‍ രാം നാരായണ്‍,പുല്ലാങ്കുഴല്‍ വാദകന്‍ ഹരി പ്രസാദ്‌ ചൌരസ്യ എന്നിവരൊക്കെ അദേഹത്തിന്റെ  ദേഷ്യത്തിന് പാത്രമായിട്ടുണ്ട്.



ലത മങ്കേഷ്കറെ    അകറ്റി നിര്ത്തിയതിനുള്ള  അദ്ദേഹത്തിന്റെ ന്യായം അവരുടെ ശബ്ദം വളരെ നേര്ത്തതും ഉച്ചസ്ഥായിലുള്ളതല്ല   എന്നായിരുന്നു.കൂടാതെ തനിക്കു പ്രചോദനം ലഭിക്കുന്നത് സൌന്ദര്യത്തില്‍ നിന്നാണെന്നും അതിലും അവര്‍ ഒരു സാധാരണ സ്ത്രീ മാത്രമാന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. 

 മുഹമ്മദ്‌ റാഫിയുമായി വേര്‍പിരിഞ്ഞതിനു ശേഷം അദ്ദേഹം മഹേന്ദ്ര കപൂറിനെ ഉയര്‍ത്തിക്കൊണ്ടു വന്നു .കുറച്ചു ചിത്രങ്ങളില്‍ കിഷോര്‍ കുമാറും ,മുകേഷും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .



കഹാന്‍ സെ ലായീ -മഹേന്ദ്ര കപൂര്‍ -ദില്‍ ഓര്‍ മുഹബത് 

മേരി ജാന്‍ തും പെ-മഹേന്ദ്ര കപൂര്‍,ആശ ഭോസ്ലെ -സാവന്‍ കി ഘടാ .


  രൂപ തേരാ ഐസാ -കിഷോര്‍ കുമാര്‍ -ഏക് ബാര്‍ മുസ്കരാ ദോ


ചല്‍ അകേല -മുകേഷ് -സംബന്ധ്



ഉര്‍ദു കവിതകളെ ഇഷ്ടപ്പെട്ടിരുന്ന അദേഹത്തിന്റെ സംഗീതത്തിനു വരികള്‍ രചിച്ചവരേറെയും ഉര്‍ദു കവികളും കൂടിയായിരുന്നു.
കവിതകള്‍, മദ്യം ,സ്ത്രീകള്‍ ഇതാണ് തന്റെ  പ്രചോദനമെന്നു ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.OP സംഗീത ലോകത്ത് മാത്രമല്ല ജീവതത്തിലും ഒരു റിബല്‍ തന്നെയായിരുന്നു.


 
70-കളുടെ തുടക്കത്തില്‍ OP ആശ ബന്ധം വഷളാകുകയും പ്രാണ്‍ ജായെ പര്‍ വചന്‍ ന ജായെ എന്ന ചിത്രത്തോടെ OP ആശ മാജിക്  അവസാനിക്കുകയും ചെയ്തു.  ചയീന്‍ സെ ഹം കോ  കഭി ആയിരുന്നു ആ കൂടുകെട്ടിന്റെ ഹംസ ഗാനം.ഈ ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ്‌  ലഭിച്ചിട്ടും ആശ അവാര്‍ഡ്‌ വാങ്ങാനായി ചെന്നിരുന്നില്ല .
ചൈന്‍ സെ ഹം കോ കഭി -ആശ ഭോസ്ലെ-പ്രാണ്‍ ജായെ പര്‍ വചന്‍ ന ജായെ



ആശക്ക്‌ ശേഷം പുതിയ ഗായികമാരെ പരീക്ഷിച്ചെങ്കിലും പഴയ മാജിക് ആവര്‍ത്തിക്കാനായില്ല.70 കളുടെ അവസാനം ചലച്ചിത്ര ലോകത്ത് നിന്ന് പിന്‍ വാങ്ങിയ OP 1992 ഇല്‍ നിശ്ചായ്‌,സിദ് എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവ്‌ നടത്തി.


ദേഖോ ദേഖോ  തും -അമിത് കുമാര്‍ & കവിത കൃഷ്ണമൂര്‍ത്തി  -നിശ്ചയ് 


 ആ ഗാനങ്ങളും ശ്രദ്ധേയമായെങ്കിലും തന്റെ സംഗീതം ഈ കാലത്തോട് ചേര്‍ന്ന് പോകില്ല എന്ന് മനസിലാക്കിയ അദേഹം  എന്നെന്നേക്കുമായി  പിന്മാറി  .പിന്നിട് കുടുംബത്തില്‍ നിന്നുമകന്നു  ഏകാന്ത വാസം നയിച്ച അദ്ദേഹം 2007 ഇല്‍ അന്തരിച്ചു. സംഗീതത്തിലും ജീവിതത്തിലും വേറിട്ട വഴികളിലുടെ നടന്ന അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ ആസ്വാദകരില്‍ നിന്ന്ഒരിക്കലും   വേര്‍പെട്ടു പോകുന്നില്ല .